KM Mani, Former minister of Kerala expired
മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനുമായ കെ.എം. മാണി അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ 4.57 നായിരുന്നു അന്ത്യം. ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്ന വെള്ളിയാഴ്ച ആണ് കെ.എം. മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വര്‍ഷങ്ങളായി ശ്വാസകോശ രോഗബാധിതനായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടിരുന്നെങ്കിലും ഉച്ചക്ക് ശേഷം മൂന്നു മണിയോടെ വീണ്ടും ഗുരുതരാവസ്ഥയിലാകുകയായിരുന്നു. മരണ സമയത്ത് ഭാര്യ കുട്ടിയമ്മയും മകന്‍ ജോസ് കെ മാണിയും പേരക്കുട്ടികളും അടക്കമുള്ളവര്‍ മാണിക്കൊപ്പമുണ്ടായിരുന്നു.